ഉണ്ണി മുകുന്ദന്, സൂരി, ശശികുമാര്‍ എന്നിവര്‍ അഭിനയിക്കുന്ന തമിഴ്ചിത്രം ‘ഗരുഡന്’ന്റെ ഫസ്റ്റ് ലുക്കും ഗ്ലിംപ്സും പുറത്തിറങ്ങി. ആര്.എസ് ദുരൈ സെന്തില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
യുവന് ശങ്കര്‍ രാജ സംഗീതവും ആര്‍തര്‍ എ. വില്‍സണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകന് വെട്രിമാരനാണ് എഴുതിയിരിക്കുന്നത്. പ്രദീപ് ഇ.രാഘവ് എഡിറ്റിംഗും ജി.ദുരൈരാജും കലാസംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്നു. സമുദ്രക്കനി, രേവതി ശര്‍മ്മ, ശിവദ നായര്‍, മൈം ഗോപി, മൊട്ടായി രാജേന്ദ്രന്, തുടങ്ങിയവരും താരനിരയില്‍ ഉള്‍പ്പെടുന്നു.
ലാര്‍ക്ക് സ്റ്റുഡിയോസിന്റെ ബാനറില്‍ കെ. കുമാര്‍ നിര്‍മ്മിച്ച ഈ ആക്ഷന്‍ പാക്ക് എന്റര്ടെയ്നര് അതിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ദൃശ്യങ്ങളും ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്.