കൊച്ചി: വിദ്യാര്‍ത്ഥികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നതില്‍ നിന്നും, അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്നും യുവ തലമുറയെ രക്ഷിക്കുന്നതിനായി ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ചെസ്സ് പോലുള്ള മത്സരങ്ങള്‍ ഉപകരിക്കുമെന്ന് ഉമാ തോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. 
ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍  15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി എറണാകുളം ഇടപ്പള്ളി ട്രിനിറ്റി കാസാ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചു നടത്തിയ അഖില കേരളാ ചെസ്സ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമാ തോമസ്. 

ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമാ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് മള്‍ട്ടിപ്പിള്‍ പിആര്‍ഒ ഡോ. സുചിത്രാ സുധീര്‍, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സുധീര്‍, ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരായ ഡോ. ബി. അജയകുമാര്‍, ഡോ. ബിനോ ഐ. കോശി, ഡോ. ബീനാ രവികുമാര്‍, ടോണി എണോക്കാരന്‍, ടി.കെ. രജീഷ്, മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശിവാനന്ദന്‍, സണ്‍റൈസ് ഹോസ്പിറ്റല്‍ എം.ഡി ഹഫീസ് റഹ്മാന്‍, ഡിസ്ട്രിക്ട് പി.ആര്‍.ഒ മാരായ അഡ്വ. ആര്‍. മനോജ് പാലാ, സുനിതാ ജ്യോതിപ്രകാശ്, മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, ഫെബിനാ അമീര്‍ എന്നിവര്‍ പ്രസംഗിച്ചു. 
കേരളത്തിലെ 5 ലയണ്‍സ് ഡിസ്ട്രിക്ടുകളില്‍ നടത്തിയ ചെസ്സ് മത്സരങ്ങളിലെ വിജയികളാണ് ഇന്നു നടന്ന മെഗാ ഫൈനലില്‍ മത്സരിച്ചത്. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍  ഡിസ്ട്രിക്ട് 318 ബി യിലെ ആരുഷ് എ ഒന്നാം സ്ഥാനവും, 318 എ യിലെ ആന്‍സസ് രണ്ടാം സ്ഥാനവും, 318 എ യിലെ ധ്രുവ് എസ്. നായര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 318 എ യിലെ നിരഞ്ജന എന്‍ ഒന്നാം സ്ഥാനവും, 318 എ യിലെ  അമേയ എ.ആര്‍ രണ്ടാം സ്ഥാനവും, 318 എ യിലെ പ്രാര്‍ത്ഥന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
ലയണ്‍ അംഗങ്ങള്‍ക്കു വേണ്ടി നടത്തിയ മത്സരത്തില്‍ 318 സി യിലെ അഭിജിത്ത് എം ഒന്നാം സ്ഥാനവും, 318 സി യിലെ മാര്‍ത്ഥാണ്ഡന്‍ രണ്ടാം സ്ഥാനവും, 318 സി യിലെ മാര്‍ട്ടിന്‍ സാമുവല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
വിജയികള്‍ക്ക് ലയണ്‍സ് ക്ലബ്ബ്സ് ഇന്‍റര്‍ നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *