മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമവും മദ്യപാനവും പുകവലിയും അമിതവണ്ണവും അടക്കം പല കാരണങ്ങളും ഹൃദയാഘാതത്തിന് വഴിവയ്ക്കുന്നുണ്ട്.  ഹൃദയം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.   ചില ലളിതമായ വഴികള്‍ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെടാം 
രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയഘാതങ്ങള്‍ക്ക് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക എന്നതു ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശം നല്‍കുന്നുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കിയാല്‍ തന്നെ ഹൃദയാഘാതം ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
ക്രമരഹിതമായ ജീവിത ശൈലികളാണ് ഇതിനു പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ അനാവശ്യമാ കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനും ഇത് രക്തചംക്രമണത്തെ ബാധിക്കും. ഹൃദയത്തിലേക്ക് രക്തമെത്തുന്നത് കുറയുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഹൃദയം പണിമുടക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
അനാരോഗ്യകരമായ ഭക്ഷണശീലമാണ് പലരുടെയും ആരോഗ്യം തകരാറിലാക്കുന്നത്. മാറിയ ജീവിത ശൈലിയുടെ ഭാഗമായി ഭക്ഷണക്രമവും മാറിയിട്ടുണ്ട്. ഫാസ്റ്റ്ഫുഡുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായി. ഇത് കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിങ്ങനെ പലതരം രോഗങ്ങളും വിളിച്ചു വരുത്തും. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണം മാത്രം ശീലമാക്കുന്നതാണ് നല്ലത്.
ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി പറയപ്പെടുന്നത് അമിതവണ്ണമാണ്. വണ്ണം കൂടുന്നത് ഹൃദയത്തിലേക്ക് പമ്പു ചെയ്യുന്ന രക്തത്തിന്റെ അളവില്‍ കുറവു വരുത്തും. ഒപ്പം മറ്റു ശരീരഭാഗങ്ങളിലേക്കും രക്തം എത്തുന്നതിന് കാരണമാകും. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കുന്നതാകും നല്ലത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed