ഡൗൺസ് സിൻഡ്രോമുള്ള ആദ്യ സ്പെയിൻ  പാർലമെൻ് അംഗമാണ്  മാർ ഗൽസെറാൻ. 18 വയസ്സുള്ളപ്പോളാണ്   മാർ ഗൽസെറാൻ കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടിയുടെ ഭാഗമാകുന്നത്. വർഷങ്ങളിക്കിപ്പുറം വലൻസിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പിപി മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയിൽ 20-ാമത്തെ പേരായി ഗൽസെറാൻ ഇടപിടിച്ചു. പിന്നീട് പ്രാദേശിക പാർലമെന്റിൽ സീറ്റ് ലഭിച്ചുവെന്ന വാർത്തയാണ് വന്നത്. 
 വൈകല്യമുള്ളവരുടെ ആവശ്യങ്ങൾക്കായും, അവരുടെ ശബ്ദം സാധാരണക്കരുടേതെന്ന പോലെ കേൾക്കാനുള്ള അവസരത്തിനായും ദശാബ്ദങ്ങളായി  പോരാടുകയായിരുന്നു 45കാരിയായ മാർ ഗൽസെറാൻ . “ഇങ്ങനെ ഇതുവരെ ഉണ്ടായിട്ടുള്ളതല്ല, ഡൗൺസ് സിൻഡ്രോം ഉള്ള ആളുകൾക്ക് ഒരുപാട് സംഭാവന ചെയ്യാനുണ്ടെന്ന് സമൂഹം കാണാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഇനിയും പോകാൻ ഒരുപാടു ദൂരമുണ്ട് ” ഗൽസെറാൻ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ് .
നിലവിലെ സ്പെയിൻപാർലമെൻ് അംഗമായിമാറിയിരിക്കുന്ന മാർ തന്റെ ലക്ഷ്യങ്ങളുടെ പടവുകൾ ഇപ്പോഴും കയറിക്കൊണ്ടിരിക്കുയാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed