മോസ്കോ: റഷ്യൻ പ്രതിസന്ധി അയയുന്നു. വിമത നീക്കങ്ങളില്‍നിന്ന് താത്കാലിക പിന്മാറുന്നതായി വാഗ്നർ സേന അറിയിച്ചു.
ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോ നടത്തിയ മധ്യസ്ഥത ശ്രമങ്ങൾക്കൊടുവിലാണ് വാഗ്നർ സേനയുടെ പിൻമാറ്റം. ലൂകാഷെങ്കോ വാഗ്നര്‍ സേനയുടെ മേധാവി യെവ്ഗെനി പ്രിഗോസിനുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ മോസ്കോ ലക്ഷ്യമാക്കിയുള്ള വാഗ്നര്‍ സേനയുടെ മുന്നേറ്റം നിര്‍ത്തിവയ്ക്കാന്‍ പ്രിഗോസിന് സമ്മതിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മോസ്കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ വരെ തന്റെ സേന എത്തിയിരുന്നതായാണ് പ്രിഗോസിന് പറയുന്നത്. രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ തത്കാലം പിന്‍വാങ്ങുന്നതായും പ്രിഗോസിന് വ്യക്തമാക്കി.
വാഗ്നര്‍ സേനയോട് ക്യാമ്പുകളിലേക്ക് മടങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ലൂകാഷെങ്കോ പ്രിഗോസിനുമായി ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് പുറത്ത് വന്നിട്ടില്ല.
