ബംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ സെമിയിൽ. നേപ്പാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിംഗുമാണ് ഇന്ത്യയ്ക്കായി വല കുലുക്കിയത്. ഇതോടെ ആദ്യ മത്സരത്തില്‍ കുവൈത്തിനോടു പരാജയപ്പെട്ട നേപ്പാള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പുറത്തായി. രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് ഇന്ത്യയുടെ സെമി പ്രവേശനം.
ഗോള്‍രഹിതമായി ആദ്യ പകുതിക്കു ശേഷമായിരുന്നു രണ്ട് ഗോളുകളും. 61-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. മഹേഷ് സിംഗ് നല്കിയ ക്രോസ് വലയിലേക്ക് ടാപ് ചെയ്ത് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. പിന്നാലെ 70-ാം മിനിറ്റില്‍ മഹേഷ് സിംഗ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.
