വാ​ഗ്ന​ർ സംഘം മോസ്കോയിലേക്ക്; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി റഷ്യ. പ്ര​ധാ​ന ക​വാ​ട​ങ്ങ​ൾ അ​ട​ച്ചു. അ​തീ​വ ജാ​ഗ്ര​ത​യി​ൽ മോ​സ്കോ. പുട്ടിൻ മോസ്കോ വിട്ടതായി അഭ്യൂഹം. ആണവായുധങ്ങൾ വാഗ്‌നർ ഗ്രൂപ്പിന്റെ കയ്യിലെത്തിയാൽ സർവനാശമെന്ന് മുന്നറിയിപ്പ്; വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ളം റഷ്യയെ അട്ടിമറിക്കുമോ?

മോ​സ്കോ: റഷ്യയെ അട്ടിമറിക്കാനുള്ള വിമത നീക്കം മോസ്കോയെ ലക്ഷ്യമാക്കി മുന്നേറുകയാണ്. ലി​പെ​സ്ക് പ്ര​വ​ശ്യ​യും ക​ട​ന്ന് വാ​ഗ്ന​ർ സം​ഘം മു​ന്നേ​റി​യ​തോ​ടെ മോ​സ്കോ​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അപ്രതീക്ഷിതമായ നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് റഷ്യ. രാജ്യത്ത് അതീവ സുരക്ഷ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രസിഡന്റ് പുടിൻ രാജ്യം വിട്ടതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
മോ​സ്കോ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​ങ്ങ​ൾ സൈ​ന്യം അ​ട​ച്ചു. ജ​ന​ങ്ങ​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മോ​സ്കോ മേ​യ​ർ സെ​ർ​ജി സോ​ബി​യാ​നി​ൻ അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി സെ​ർ​ജി സോ​ബി​യാ​നി​ൻ ടെ​ലി​ഗ്രാ​മി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
മോ​സ്കോ ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും. അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കു​ന്ന​തി​നാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​യു​ന്ന​ത്ര ന​ഗ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക. സി​റ്റി സ​ർ​വീ​സു​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
മോ​സ്കോ​യി​ൽ​നി​ന്നും 97 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​ത്തെ പാ​ല​ത്തി​ൽ വ​ലി​യ ട്ര​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​ഡ് അ​ട​ച്ച​തി​ന്‍റെ വീ​ഡി​യോ ടെ​ലി​ഗ്രാ​മി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തി​ന​കം വി​മ​ത​ർ മൂ​ന്നു ന​ഗ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ​ല​സ്ഥ​ല​ത്തും വി​മ​ത​ർ പ്ര​ധാ​ന റോ​ഡു​ക​ൾ അ​ട​ച്ച് കു​ഴി​ബോം​ബു​ക​ൾ സ്ഥാ​പി​ച്ചു.
മോ​സ്‌​കോ​യി​ൽ നി​ന്ന് 500 കി​ലോ​മീ​റ്റ​ർ തെ​ക്ക് വ​ർ​ണോ​യി​ഷ് ന​ഗ​ര​ത്തി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ വാ​ഗ്‌​ന​ർ വി​മ​ത​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​താ​യി ശ​നി​യാ​ഴ്ച രാ​വി​ലെ റ​ഷ്യ​ൻ സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
യു​ക്രെ​യ്‌​നെ​തി​രാ​യ നീ​ക്ക​ത്തി​ല്‍ റ​ഷ്യ​ക്ക് ഏ​റെ നി​ര്‍​ണാ​യ​ക​മാ​യ റൊ​സ്‌​തോ​വി​ൽ ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളി​ലും യു​ദ്ധ ടാ​ങ്കു​ക​ളി​ലും വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ളം ഇ​രി​ക്കു​ന്ന​തി​ന്‍റെ പ്ര​ദേ​ശ​വാ​സി​ക​ൾ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.
പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഏ​ഴ​ര​യ്ക്ക് സൈ​നി​ക​ ആ​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ച്ചു​വെ​ന്നാ​ണ് വാ​ഗ്ന​ർ ഗ്രൂ​പ്പ് മേ​ധാ​വി യെ​വ്‍​ഗെ​നി പ്രി​ഗോ​സി​ൻ ടെ​ല​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത വി​ഡി​യോ​യി​ല്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്. വാ​ഗ്ന​ര്‍ ഗ്രൂ​പ്പ് എ​ത്തു​ന്ന​ത​റി​ഞ്ഞ് റ​ഷ്യ​യു​ടെ ചീ​ഫ് ഓ​ഫ് ജ​ന​റ​ല്‍ സ്റ്റാ​ഫ് വ​ലേ​റി ജെ​റാ​സി​മോ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed