ഇടുക്കി: ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത് പറഞ്ഞു. ആദ്യപടിയായി ജില്ലയിൽ ഒരു ആംബുലൻസ് സേവനവും തുടർന്ന് താലൂക്ക് തലത്തിലേക്ക് ആംബുലൻസുകൾ എത്തിക്കുകയും ആണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ഇടുക്കി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ നിക്സൺ ജോർജ് അധ്യക്ഷനും ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയുമായിരുന്നു.
കെപിസിസി എക്സിക്യൂട്ടീവ് അംഗം എ പി ഉസ്മാൻ, ഡിസിസി ജനറൽ സെക്രട്ടറി എംഡി അർജുനൻ, സേവാദൾ മുൻ ജില്ലാ ചെയർമാൻ ജോണി ചീരാൻകുന്നിൽ, കെപിസിസി മൈനോറിറ്റി റിപ്പോർട്ട് സംസ്ഥാന ഭാരവാഹികളായ എൻ അഷറഫ്, ജിജി അപ്രേം, ഷിബു തോമസ്, അഷ്റഫ് കരിപ്പായിൽ എന്നിവർ പ്രസംഗിച്ചു.
