ധാക്ക – ബംഗ്ലാദേശിനു വേണ്ടി നൂറിലേറെ മത്സരങ്ങള്‍ കളിച്ച ഓള്‍റൗണ്ടര്‍ നാസര്‍ ഹുസൈനെ ഐ.സി.സി രണ്ടു വര്‍ഷത്തേക്ക് വിലക്കി. ഒത്തുകളിക്കാര്‍ സമീപിച്ച വിവരം അധികൃതരെ അറിയിക്കാത്തതിനാണ് നടപടി. അബുദാബി ട്വന്റി20 ലീഗില്‍ പൂനെ ഡെവിള്‍സിന് കളിക്കുമ്പോള്‍ ഒത്തുകളിക്കാര്‍ സമീപിച്ച വിവരം അറിയിക്കാത്തതിന് ഐ.സി.സി കുറ്റം ചുമത്തിയ എട്ട് കളിക്കാരിലൊരാളാണ് നാസര്‍ ഹുസൈന്‍. വലിയ വിലയുള്ള ഐ-ഫോണ്‍ സമ്മാനമായി കിട്ടിയ വിവരവും ഓള്‍റൗണ്ടര്‍ മറച്ചുവെച്ചിരുന്നു. 
19 ടെസ്റ്റും 65 ഏകദിനങ്ങളും 31 ട്വന്റി20യും നാസര്‍ ഹുസൈന്‍ ബംഗ്ലാദേശിന് വേണ്ടി കളിച്ചിട്ടുണ്ട്. അവസാന മത്സരം 2018 ജനുവരിയിലായിരുന്നു. 2023 മെയ് വരെ ആഭ്യന്തര ക്രിക്കറ്റിലുണ്ടായിരുന്നു. 
 
2024 January 16Kalikkalamtitle_en: Nasir Hossain banned for two years

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed