ചിയ സീഡ്സും ഫ്‌ളാക്‌സ് സീഡ്സും രണ്ടും ആരോഗ്യകരം തന്നെയാണ്. ഇവ രണ്ടും ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും.
1. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് പതിവായി കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.
2. ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
3. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. അതിനാല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
4. നാരുകള്‍ അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.
6. ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാനും ഫളാക്‌സ് സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
7. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.