ബംഗളുരു: സെക്യൂരിറ്റി ജീവനക്കാരനായ യുവാവ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ജനുവരി ഒമ്പതിന് വെങ്കട്നായിക് എന്ന മുപ്പത്തിമൂന്നുകാരനെ എച്ച്.എസ്.ആര്‍. ലേഔട്ടിലെ വീട്ടില്‍ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നന്ദിനി ഭായ്, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 
യുവാവ് ബാത്ത്‌റൂമില്‍ വീണു മരിച്ചെന്നായിരുന്നു ഭാര്യ പറഞ്ഞത്. എന്നാല്‍, കാല് തെറ്റി വീണ് മരിച്ചതല്ലെന്നും ഇയാളെ ഭാര്യയും അവരുടെ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് കണ്ടെത്തി. അപകടമരണമെന്ന് തോന്നിപ്പിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമാണെന്ന് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന്, ഭാര്യയെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ഭാര്യയെയും കാമുകനെയും വീട്ടില്‍ കണ്ടത് യുവാവിനെ പ്രകോപിപ്പിച്ചെന്നും ഇത് ചോദ്യംചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ വിശദീകരണം. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *