കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. കോട്ടയം രാമപുരം താന്നിക്കുഴിപ്പില്‍ വീട്ടില്‍ ജോയലി(23)നെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റവും പോക്സോ വകുപ്പുകളും ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബലാത്സംഘത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ 21ന് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം പെണ്‍കുട്ടി മരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ രാമപുരത്തെ യൂസ്ഡ് കാര്‍ ഷോറൂമിലെ മാനേജരായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ നവംബറിലാണ് സംഭവം. ഫോണ്‍ വഴി പരിചയപ്പെട്ട ജോയല്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ മുറിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.