താരസംഘടനയായ അമ്മ ഇടപെട്ടതോടെ നടൻ ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കും.ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാൻ അപേക്ഷ നല്‍കിയത്.
ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും സിനിമ സംഘടനകള്‍ അറിയിച്ചിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു . പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, അമ്മയില്‍ പുതിയ അംഗത്വത്തിനായി 25-ഓളം പേര്‍ അപേക്ഷ സമര്‍പ്പിച്ചുവെന്നാണ് വിവരങ്ങള്‍. കല്യാണി പ്രിയദര്‍ശൻ, ധ്യാൻ ശ്രീനിവാസൻ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പുതിയതായി അംഗത്വം നല്‍കി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കും.