കാസർഗോട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർക്കോട് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർക്ക് സസ്പെൻഷൻ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫ. എകെ മോഹനനെയാണ് സസ്പെൻഡ് ചെയ്തത്.
താത്കാലിക അധ്യാപക നിയമനത്തിനായി 20,000 രൂപ വാങ്ങുന്നതിനിടെ ഇന്നലെയാണ് എകെ മോഹനനെ വിജിലൻസ് പിടികൂടിയത്. വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെസി ബൈജുവാണ് നടപടിയെടുത്തത്.