തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യത്യസ്ത വാഹന അപകടങ്ങളിലായി മൂന്നുപേർക്ക് ജീവൻ പൊലിഞ്ഞു കോഴിക്കോട് ജില്ലയിൽ രണ്ടും എറണാകുളത്ത് ഒരാൾക്കും ആണ് ജീവൻ നഷ്ടമായത്. കോന്നിയിൽ പന്നി സ്കൂട്ടറിന് കുറുകെ ചാടി യുവാവിന് ഗുരുതര പരുക്കേറ്റിട്ടുമുണ്ട്. 
ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ ആയിരുന്ന താമരശേരി ചുങ്കം സ്വദേശി ഫാത്തിമ മിൻസിയ ആണ് കോഴിക്കോട് മരിച്ചത്. കെ.എം.സി.ടി മെഡിക്കൽ കോളജിലെ വിദ്യാർഥിനിയായ ഫാത്തിമ മിൻസിയയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് ബസിനു മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
കോഴിക്കോട് ചെറുവണ്ണൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ വെസ്റ്റ് ഹിൽസ്വദേശി റഊഫ് ആണ് മരിച്ചത്. സ്കൂൾ വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. എറണാകുളം പറവൂരിൽ ബസിടിച്ച് റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലേക്ക് മറ്റൊരു ബസ് കയറിയിറങ്ങിയാണ് മരണം .കീഴുപാടം സ്വദേശി ദിവാകർ ജോഷിയാണ് മരിച്ചത് .ഇന്നലെയാണ് അപകടം ഉണ്ടായത്.
കോട്ടയം പാലാ പൊൻകുന്നം റോഡിൽ അയ്യപ്പ ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കർണാടക സ്വദേശികളായ 12 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാർ വാഹനം വെട്ടിപൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. പത്തനംതിട്ടയിൽ പന്തളത്ത് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് കെ എസ് ആർ ടി സി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ചു ആർക്കും പരുക്കില്ല. കോന്നിയിൽ പന്നി സ്കൂട്ടറിന് കുറുകെ ചാടി അർഷാദിനാണ് ഗുരുതര പരുക്കേറ്റത്.

By admin

Leave a Reply

Your email address will not be published. Required fields are marked *