അമേഠി: വീട്ടില്‍ ഉറങ്ങിക്കിടന്ന യുവതിക്കും മകള്‍ക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. ഇരുപത്തിയേഴുകാരിയായ യുവതിയും ഇവരുടെ മൂന്നു വയസുള്ള മകള്‍ക്കും നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്തും കൈയ്ക്കും പൊള്ളലേറ്റ ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. തന്നെയും മകളെയും ആക്രമിച്ച് ഫോണ്‍ തട്ടിപ്പറിച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടതായി യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്ത് പരിശേധന നടത്തി.