തിരുവനന്തപുരം- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായി. രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.  വിഷയത്തില്‍ പ്രതികരണവുമായി വി ശിവന്‍കുട്ടി രംഗത്തെത്തി.
ഫേസ്ബുക്കിലൂടെയാണ് പരിഹാസവുമായി മന്ത്രി രംഗത്തെത്തിയത്. നടന്‍ അജിത് കുമാറിന്റെ ചിത്രം ഉള്‍പ്പെടയുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. പ്രസിഡന്റ് ജയിലില്‍ ആയതറിഞ്ഞ് കേരളത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുപ്പ് നടത്തുന്ന വോട്ടര്‍ എന്നായിരുന്നു മന്ത്രി കുറിച്ചത്. നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരെഞ്ഞടുപ്പില്‍ വ്യാജ ഐ ഡി കാര്‍ഡ് നിര്‍മിച്ചതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതി അഭി വിക്രത്തിന്റെ ഫോണില്‍ നിന്നാണ് ഐ ഡി കണ്ടെത്തിയത്. കേസിലെ പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാര്‍ഡ് കണ്ടെത്തിയത്. ഈ കാര്‍ഡ് വോട്ടിംഗിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രേഖകള്‍ ലഭിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
 
2024 January 11KeralaRahulAjithSivan KuttyFB postഓണ്‍ലൈന്‍ ഡെസ്‌ക് title_en: MINISTER v. sHIVAN kUTTY MOCK AT yOUTH CONGRESS LEADER rAHUL mANKUTTATHIL

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed