ബെയ്ജിംഗ്-ധരിച്ചിരിക്കുന്ന വസ്ത്രത്തിന് ഇറക്കം കുറവാണെന്ന് ആരോപിച്ച് അമ്മായി അച്ഛന്‍ മരുമകളുടെ ശരീരത്തില്‍ ചൂട് സൂപ്പ് ഒഴിച്ചു. ചൈനയിലാണ് സംഭവം നടന്നത്. ഭക്ഷണം വിളമ്പാന്‍ എത്തിയപ്പോള്‍ മരുമകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് അമ്മായി അച്ഛനെ ചൊടുപ്പിച്ചത്. രോഷാകുലനായ ഇയാള്‍ ഊണുമേശയില്‍ ഇരുന്ന ചുട് സൂപ്പ് യുവതിയുടെ മേലെ ഒഴിക്കുകയായിരുന്നു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം ഷു എന്ന കുടുംബപേരുള്ള ചൈനീസ് യുവതിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. യുവതിയുടെ പാന്റിന് ഇറക്കം കുറവാണെന്നും ഇത്തരം വസ്ത്രധാരണം തന്റെ കുടുംബത്തിന് ചേര്‍ന്നതല്ലെന്നും നാട്ടുകാര്‍ക്ക് മുന്നില്‍ താന്‍ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു അമ്മായി അച്ഛന്റെ പ്രവര്‍ത്തി. ഈ സമയം യുവതിക്കൊപ്പമുണ്ടായിരുന്ന മകന്‍ അമ്മയെ രക്ഷിക്കാനായി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
2023 June 23Internationalchinafather in lawSHORT PANTSHOT SOUPഓണ്‍ലൈന്‍ ഡെസ്‌ക് title_en: Chinese Man Throws Hot Soup On Daughter-in-law, Beats Her Up Over ‘Too Short’ Hot Pants