ഭക്ഷണക്രമവും ജീവിത ശൈലിയിലെ പ്രശ്നങ്ങളുുമെല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിനുള്ള ഈ ബുദ്ധിമുട്ടിന് കാരണമാകാറുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കും. ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പച്ചിലക്കറികളില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ടാകും. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
അത്തരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ അരി, ഗോതമ്പ്, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭധാരണത്തെ സഹായിച്ചേക്കും. പാലുല്‍പ്പന്നങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാല്‍, തൈര്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭധാരണത്തിന് സഹായിച്ചേക്കാം.
പാലുല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും ഫാറ്റി ആസിഡുമാണ് ഇതിന് സഹായിക്കുന്നത്. പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാത്സ്യം എന്നിങ്ങനെ ഗര്‍ഭധാരണ സമയത്തും ഗര്‍ഭം ധരിച്ച ശേഷവും ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.