റിയാദ്- കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാ കിരീടം കണ്ണൂരിന്റെ മണ്ണിലെത്തിക്കാൻ പ്രയത്‌നിച്ച കലാ പ്രതിഭകൾക്കും അണിയറ പ്രവർത്തകർക്കും റിയാദിലെ കണ്ണൂർക്കാരുടെ കൂട്ടായ്മയായ കിയോസ് അഭിനന്ദനങ്ങൾ നേർന്ന് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു.
23 വർഷത്തിനു ശേഷം കിട്ടിയ സ്വർണക്കപ്പിൽ കുട്ടികൾ നാട്ടിൽ മുത്തമിടുമ്പോൾ റിയാദിൽ കണ്ണൂർ പ്രവാസികൾ കേക്ക് മുറിച്ചും മധുരം നൽകിയുമാണ് വിജയാഘോഷത്തിന്റെ ഭാഗമായത്. ആലിയ രാഹുൽ കേക്ക് മുറിച്ചു. അനുമോദന സദസ്സ് കിയോസ് ഓർഗനൈസിംഗ് കൺവീനർ അനിൽ ചിറക്കൽ ഉദ്ഘാടനം ചെയ്തു. ഷൈജു പച്ച സ്വാഗതവും ജോയിന്റ് കൺവീനർ റസാഖ് മണക്കായി നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ നവാസ് കണ്ണൂർ, ബാബുരാജ്, സന്തോഷ് ലക്ഷ്മണൻ, പ്രഭാകരൻ, ഹാഷിം പാപ്പിനിശ്ശേരി, ഷഫീഖ് വലിയ, വരുൺ കണ്ണൂർ, രാഹുൽ പൂക്കോടൻ, ഷംസ്, അസ്‌കർ പാറക്കണ്ടി, നൗഫൽ എന്നിവർ സംസാരിച്ചു.
2024 January 10Saudititle_en: Courtesy of Riad Kios for Kannur’s artistic talents