തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന പോരായ്മകൾക്കെതിരേ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ.
സാരമായ രോഗങ്ങൾ വന്നാൽ പണം ഇല്ലാത്തവർ മരണപ്പെടുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് സുധാകരൻ വിമർശിച്ചു.
ഇതിനുള്ള പരിഹാരമാണ് കേരളം ചർച്ച ചെയ്യേണ്ടതും കണ്ടെത്തേണ്ടതും. കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ജനങ്ങൾക്ക് പൂർണ്ണമായും സൗജന്യ ചികിത്സ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഹൃദയ ശസ്ത്രക്രീയ നടത്തി ലാഭം കൊയ്യുന്ന സ്വകാര്യ ആശുപത്രികൾ നിരവധിയാണ്. അവർ പിശാചുകൾക്ക് തുല്ല്യരാണെന്നും ജി. സുധാകരൻ വിമർശിച്ചു.