സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് ആറു പേർ മരിച്ചു. കൊല്ലം ജില്ലയിൽ നാലുപേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആയൂർ, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ് ഡെങ്കി മരണം. ബഷീർ (74), കൊച്ചുകുഞ്ഞ് ജോൺ (70), ചവറ സ്വദേശി അരുൺ കൃഷ്ണ(33), പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി അഖില എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ ഐടിഐ വിദ്യാർഥി സമദ് (18), കൊല്ലം ചാത്തന്നൂർ സെന്റ് ജോർജ്