വാഷിംഗ്ടണ്‍: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമേരിക്കൻ മുഖമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൽ വിഘടന വാദത്തിന്‍റെ വിത്തുകൾ വിതറി വികലമാക്കുവാൻ ഏതാനും ചിലർ കച്ചകെട്ടിയിറങ്ങിയതായി വാർത്താ മാധ്യമങ്ങളി ൽനിന്നും അറിയുന്നു.
രാഷ്ട്രീയ പ്രവർത്തനം അനുവദനീയമല്ലാത്ത ഗൾഫ് രാജ്യങ്ങൾക്കുവേണ്ടി രൂപംകൊടുത്ത കൾച്ചറൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് പരമാധികാരമുള്ള അമേരിക്കയിലെ ജനങ്ങളുടെ മുകളിൽ കെട്ടിവയ്ക്കുന്നത് വിവേകമുള്ളവർക്ക് നിരക്കുന്നതല്ലല്ലോ.
അങ്ങനെ ഒരു പ്രസ്ഥാനവും ആയി അമേരിക്കൻ മണ്ണിൽ സ്ഥാനമാന മോഹികളായ ഒരുപറ്റം ആളുകളെ കൂട്ടി വിഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ടും കെപിസിസി പ്രസിഡന്റിനെ വരെ തെറ്റിദ്ധരിപ്പിച്ചും അമേരിക്കയുടെ പല ഭഗത്തും യോഗങ്ങൾ സംഘടിപ്പിച്ചു നാണംകെടുത്തുവാൻ ഒരു കൂട്ടർ നടത്തുന്ന ശ്രമങ്ങളെ ഐഒസി യുഎസ്എ ശക്തമായി അപലപിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷമായി ഐഒസി പിടിച്ചെടുക്കാനുള്ള ഏതാനും പേരുടെ ശ്രമങ്ങളുടെ ഭഗമാണിതെന്നു ഞങ്ങൾ മനസിലാക്കുന്നു. ആര് ശ്രമിച്ചാലും ഐഒസി ഒറ്റക്കെട്ടായി നിന്ന് എല്ലാ വിധുംസക പ്രവർത്തനങ്ങളെയും പൊരുതി തോല്പിക്കുമെന്ന് ഐഒസി കേരള നാഷണൽ കമ്മറ്റി ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി ഉന്നതാധിക്കാരികൾക്ക് കൈമാറി.
നോർത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ വേരുകളുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരേ ഒരു പോക്ഷക സംഘടന ഐഒസി മാത്രമാണെന്നും ഐഒസി കേരള ചാപ്റ്റർ നാഷണൽ കമ്മറ്റി വിലയിരുത്തി.
25 വർഷമായി പല പ്രതിസന്ധികളും കടന്നു ശക്തമായി രാജ്യം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു പ്രസ്ഥാനത്തെ ഏതാനും ഉടുക്ക് കൊട്ടുകാർ ചേർന്ന് ഭയപ്പെടുത്താൻ നോക്കെരുതെന്നും യോഗം ശക്തമായി താക്കിതു ചെയ്തു.
ഐഒസിയിൽ വിള്ളൽ വീഴ്ത്താനുള്ള ഏതൊരു ശ്രമത്തെയും ഐഒസിയുടെ നായകർ ഐക്യകണ്ഠേന തട്ടി തെറുപ്പിക്കുവാനും തീരുമാനമെടുത്തു.
കേരളത്തിലെഗ്രൂപ്പ് രാഷ്ട്രീയം വരുത്തിവച്ച വിനകൾ മനസിലാക്കാതെ അമേരിക്കൻ ഭൂഖണ്ഡത്തിൽ മാന്യമായി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിൽ കുത്തിതിരിപ്പുണ്ടാക്കാൻ ആര് ശ്രമിച്ചാലും അവർ എത്ര ഉന്നതരായാലും അത് അനുവദിച്ചു കൊടുക്കാനാകില്ലെന്നു ചെയർമാൻ പ്രസ്ഥാവിച്ചു.
പാരലൽ ഗ്രൂപ്പ് സമവാക്യങ്ങൾ ഉത്പാതിപ്പിക്കുന്നവർക്ക് ഐഒസി ഗ്ലോബൽ ചെയർമാൻ മുൻപും മറുപടി കൊടുത്തിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വ്യക്തിപരമായി സുഹൃത്ത് ബന്ധം സൂക്ഷിക്കുന്നതിനുപരിയായി കോൺഗ്രസിന്റെയോ ഐഒസിയുടെയോ അല്ലാത്ത ഒരു ബാനറിന്റെ കീഴിലും ഒറ്റക്കോ സംയുക്തമായോ പ്രവർത്തിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി.
ഗ്ലോബൽ ചെയർമാൻ ഡോ. സാം പിട്രോഡ, നാഷണൽ വൈസ് ചെയര്മാൻ ജോർജ് എബ്രഹാം, നാഷണൽ പ്രസിഡന്റ് മോഹിണ്ടർ സിംഗ് ഗൾഷ്യൻ, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, പ്രസിഡന്റ് ലീലമാറേറ്റ്, ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റ് സതീശൻ നായർ, നാഷണൽ ഭാരവാഹികളായ സന്തോഷ് നായർ, ഡോ. തമ്പി മാത്യു, ജെസ്സി റിൻസി, ജയചന്ദ്രൻ തോമസ് ടി ഉമ്മൻ, ജോസ് ജോർജ്, അമേരിക്കയിലെ വിവിധ ചാപ്റ്ററുകളുടെ ഭാരവാഹികൾ അടക്കം അനേകർ യോഗത്തിൽ പങ്കെടുത്തു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
എഐസിസി മുതൽ എല്ലാ ഉന്നതാധികാര സമിതികളിലും പരാതികൾ സമർപ്പിക്കുകയുംചെയ്തു.