മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് രോഹിത് ശർമ, വിരാട് കോലി, സഞ്ജു സാംസൺ എന്നിവരെ തിരിച്ചുവിളിച്ചു. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവർ പരുക്കു കാരണം വിട്ടുനിൽക്കുന്നതിനാലാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചത്. അതേസമയം, രോഹിതിന്‍റെയും കോലിയുടെയും തിരിച്ചുവരവ് ട്വന്‍റി20 ലോകകപ്പിനുള്ള പരിഗണനയിൽ ഇവർ ഇപ്പോഴുമുണ്ടെന്ന സൂചനയാണ് നൽകുന്നത്. 2022ലെ ട്വന്‍റി20 ലോകകപ്പിന്‍റെ സെമി ഫൈനലിലെ തോൽവിക്കു ശേഷം ഇരുവരും ഇതുവരെ ഇന്ത്യക്കായി അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരങ്ങൾ കളിച്ചിട്ടില്ല. […]