ആലപ്പുഴ: രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് ഷീനെസ്റ്റ് യോഗകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് ദിവസമായി വനിതകൾക്കായി സൗജന്യമായി സംഘടിപ്പിച്ച ഒൺലൈൻ യോഗ പരിശീലന പരിപാടിയുടെ ആദ്യ ഘട്ട പരിശീലനത്തിൻ്റെ സമാപനംകുറിച്ച് കൊണ്ട് വനിതകൾ പങ്കെടുത്ത യോഗ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ നിർവ്വഹിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സുരക്ഷക്ക് പര്യാപ്തമായ വ്യായമമായയോഗയെ അനുഷ്ടാനങ്ങളുടെ പേരിൽ മാറ്റി നിർത്താതെ മതനനിരപേക്ഷതയിൽ ഊന്നി സ്ത്രീകളും – കുട്ടികളും യോഗഒരു ശീലമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ പറഞ്ഞു.
ഷീനെസ്റ്റ് യോഗകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലുള്ള യോഗദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ. കൗൺസിലർ ബി.നസീർ അദ്ധ്യക്ഷത വഹിച്ചു. ഷാഹിന സെലീം, കെ.ശിവകുമാർ ജഗ്ഗു, കെ.നാസർ എന്നിവർ പ്രസംഗിച്ചു.
