മണ്ണാര്‍ക്കാട്: ക്രിസ്മസ്-പുതുവത്സര ഭാഗമായി മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിളിന്റെ കീഴില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 50 കേസുകളെടുത്തു. 30 പേരെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ മൂന്നുമുതല്‍ ജനുവരി മൂന്നുവരെയാണ് പ്രത്യേക പരിശോധന നടത്തിയത്.
131 റെയ്ഡുകൾ നടത്തി. 63 ലിറ്റര്‍ ചാരായം, 43 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 26 ലിറ്റര്‍ അരിഷ്ടം, 3.2 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 3800 ലിറ്റര്‍ വാഷ്, 3.163 കിലോ കഞ്ചാവ്, 575 കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തു.
സി.ഐ എസ്.ബി. ആദര്‍ശ്, ഇന്‍സ്പെക്ടര്‍മാരായ എസ്. ബാലഗോപാല്‍, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.