മരട്: പൂണിത്തുറ വളപ്പിക്കടവില് കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാന്‍ ചെന്ന 10 വയസ്സുകാരനെ വീട്ടുടമ മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും പ്രതിയുമായി ഒത്തുചേര്‍ന്ന് കേസ് ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ശ്രമിക്കുന്നതായാണ് ആരോപണം.
പ്രതി മരട് ദിവ്യദീപം വീട്ടില്‍ ബാലന് സി.പി.എം പ്രവര്‍ത്തകനാണെന്നും ഇക്കാരണത്താലാണ് പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നും ഇവർ പറയുന്നു.
പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ പ്രതിയുടെ വീട്ടിലേക്കും പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ചും ഉപരോധവും നടത്തുമെന്ന് കോണ്‍ഗ്രസ് പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എ. രതീഷ് കുമാര്‍ അറിയിച്ചു.