തൃശൂർ: കൊടുങ്ങല്ലൂരിൽ എസ്എൻഡിപി യൂണിയൻ യോഗത്തിനിടെ സംഘർഷം. പുതിയ അഡ്മിനിസ്ട്രേഷൻ കമ്മറ്റിയുടെ സ്ഥാനാരോഹണത്തിനിടെയാണ് രണ്ടു വിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്. ഒടുവിൽ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയൻ മുൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ചെയർമാനും, യോഗം കൗൺസിലർ പി.കെ പ്രസന്നൻ കൺവീനറുമായി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിനിടെയാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
നേരത്തേ നിയമ പ്രശ്നങ്ങളെ തുടർന്ന് രാജിവെച്ച യൂണിയൻ കമ്മറ്റി അംഗങ്ങളെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിനെതിരെ ആയിരുന്നു പ്രതിഷേധം.
പി.കെ രവീന്ദ്രൻ സംസാരിക്കുന്നതിനിടെ എതിർവിഭാഗം പ്രതിഷേധം തുടങ്ങി. മുൻ യൂണിയൻ പ്രസിഡൻ്റ് ഉമേഷ് ചള്ളിയിലും എതിർപ്പുമായി എത്തി. മറുവിഭാഗം പ്രവർത്തകരും രംഗത്തെത്തിയതോടെ രംഗം വഷളായി.
ഇരുകൂട്ടരും തമ്മിലുണ്ടായ ബഹളം കൈയാങ്കളിയുടെ വക്കിലെത്തിയെങ്കിലും ഇരു വശത്തെയും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *