ആലപ്പുഴ: രാജ്യത്തെ ഏറ്റവും വലിയ സ്കൂള്‍ എഡ്ടെക് കമ്പനിയായ ലീഡിന്‍റെ 2023 പത്താം ക്ലാസ് ബാച്ച്, സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ചു. ലീഡ് സൂപ്പര്‍ 100 പ്രോഗ്രാമില്‍പ്പെട്ട 20 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിലധികം സ്കോര്‍ നേടി അവരവരുടെ സ്കൂളുകള്‍ക്ക് മികച്ച നേട്ടം നേടിക്കൊടുത്തു. രാജ്യത്തെ ഇടത്തരം, ചെറുകിട നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേകം തയാറാക്കിയിട്ടുള്ള കോച്ചിംഗ്, മെന്‍ററിംഗ് പദ്ധതിയാണ് ലീഡ് സൂപ്പര്‍ 100 പ്രോഗ്രാം. സാധാരണ സിബിഎസ്ഇ സ്കൂളുകളില്‍ ഈ നേട്ടം കൈവരിക്കുന്നത് രണ്ട് ശതമാനം വിദ്യാര്‍ത്ഥികളാണ്. ലീഡ് പാര്‍ട്ണര്‍ സ്കൂളിലെ 92 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് സ്കോര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിലെ ലീഡ് പാര്‍ട്ണര്‍ സ്കൂളായ പുതിയവിള ജനശക്തി സ്കൂളിലെ ഡി ചൈതന്യ 95.4 ശതമാനവും എസ് അമൃതവര്‍ഷിനി, സൂര്യഗായത്രി എന്നിവര്‍ 95 ശതമാനവും വീതം സ്കോര്‍ ചെയ്തു.
രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെ സുമീത് മേത്തയും സ്മിത ദേവ്റയും ചേര്‍ന്ന് ആരംഭിച്ച എഡ്യുടെക് കമ്പനിയാണ് ലീഡ്.
