സാമ്പത്തിക പ്രതിസന്ധി:  കറാച്ചി തുറമുഖം യുഎഇയ്ക്ക് നൽകാൻ പാക്കിസ്താൻ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തര ധന സഹായത്തിനായി കറാച്ചി തുറമുഖ ടെർ മിനലുകൾ യുഎഇയ്ക്ക് കൈമാറുന്നത് പരിഗണിച്ച് പാക്കിസ്താൻ.
തിങ്കളാഴ്ച്ച ധനമന്ത്രി ഇഷാഖ് ദറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതിനായുള്ള ചർച്ചകൾക്കായി പ്രത്യേക സമിതി രൂപീകരിച്ചു. കഴിഞ്ഞ വർഷമാണ് തുറമുഖത്തിലെ കണ്ടെയ്നർ ടെർമിനലുകൾ ഏറ്റെടുക്കാൻ യുഎഇ സർക്കാർ താത്പര്യം പ്രകടിപ്പിച്ചത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സർക്കാർ സ്വത്തു വകകൾ വിറ്റഴിക്കാൻ കഴിഞ്ഞ വർഷമാണ് പാക്ക് സർക്കാർ തീരുമാനിച്ചത്.
മുടങ്ങിക്കിടക്കുന്ന ഐഎംഎഫ് ഉടമ്പടി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തുറമുഖ കൈമാറ്റമടക്കമുള്ള നീക്കങ്ങൾ. ഇതിനോടനുബന്ധിച്ച് പ്രധാനമന്ത്രി ഷഹ വാസ് ഷെറിഫ് വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുടെ യോഗം വിളിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *