കോഴിക്കോട്: തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമര്‍ശത്തില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമര്‍ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വനിത അവകാശ പ്രവര്‍ത്തക വി.പി. സുഹറ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കഴിഞ്ഞ ഒക്ടോബറില്‍് പരാതി നല്‍കിയിരുന്നു. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ആദ്യം പരാതി നല്‍കിയിട്ടും കേസ് എടുത്തിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *