ഛണ്ഡീഗഡ്: ഹരിയാനയിലെയും പഞ്ചാബിലെയും മുന്‍ എം.എല്‍.എമാരുടെ വീടുകളില്‍ നടന്ന റെയ്ഡില്‍ പണവും അനധികൃത ആയുധങ്ങളും ഇ.ഡി. പിടികൂടി. രണ്ട് മുന്‍ എം.എല്‍.എമാരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. 100 കുപ്പി മദ്യവും 5 കോടി രൂപയും അനധികൃത വിദേശ നിര്‍മ്മിത ആയുധങ്ങളും 300 തോക്കുകളും പിടികൂടി.
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) എം.എല്‍.എ. ദില്‍ബാഗ് സിംഗ്, മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. സുരേന്ദര്‍ പന്‍വാറും അവരുടെ കൂട്ടാളികളും അനധികൃത ഖനനം നടത്തിയെന്ന കേസില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുകയായിരുന്നു. യമുനാനഗര്‍, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കര്‍ണാല്‍ എന്നിവിടങ്ങളിലെ 20 സ്ഥലങ്ങളില്‍ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു.