വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ക്ലോഡീൻ ഗേ കോപ്പിയടി ആരോപണത്തെത്തുടർന്നു രാജിവച്ചു.
ഹമാസ്-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ കാന്പസുകളിൽ ഉയരുന്ന യഹൂദവിരുദ്ധത നിയന്ത്രിക്കാൻ നടപടിയെടുത്തില്ലെന്ന ആരോപണത്തിനു പിന്നാലെയാണ് ക്ലോഡീനെതിരേ കോപ്പിയടി ആരോപണങ്ങൾ ഉണ്ടായത്.
വ്യക്തിപരവും വംശീയവുമായ അധിക്ഷേപങ്ങളുടെയും ഭീഷണിയുടെയും പശ്ചാത്തലത്തിലാണു രാജിയെന്ന് അവർ പറഞ്ഞു.
388 വർഷത്തെ ചരിത്രമുള്ള ഹാർവാഡിന്റെ പ്രസിഡന്റാകുന്ന ആദ്യ ആഫ്രിക്കൻ വംശജയും രണ്ടാമത്തെ വനിതയുമാണ് ക്ലോഡീൻ. പദവിയേറ്റെടുത്ത് ആറുമാസത്തിനകമാണു രാജി.