എടത്വ :എടത്വ വികസന സമിതിയുടെ ക്രിസ്തുമസ് പുതുവത്സര സംഗമം എടത്വ വികസന സമിതിയുടെ ക്രിസ്തുമസ് പുതുവത്സര സംഗമം എടത്വ സെൻ്റ് ജോർജ് മിനി ഹാളിൽ നടന്നു.സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിമാരായ അഡ്വ. പി കെ.സദാനന്ദൻ, കുഞ്ഞുമോൻ പട്ടത്താനം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട്, സീനിയർ വൈസ് പ്രസിഡൻ്റ് ജോർജ് തോമസ് കളപ്പുര, പി.ഡി.രമേശ് കുമാർ, ഷാജി മാധവൻ, ഐസക്ക് എഡ്വേർഡ്,ഫിലിപ്പ് ജോസ്, കെ.ജി.ശശിധരൻ, എം.ജെ ജോർജ്ജ്, സാബു മാത്യൂ കളത്തൂർ, എ.ജെ.കുഞ്ഞുമോൻ,സാലിച്ചൻ പോളയ്ക്കൽ, ബാബു കണ്ണന്തറ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ബിസിനസ് യോഗത്തിൽ 2024 ലെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.