മുംബൈയിൽ നിന്നും അഹമ്മദാബാദ് വരെ 508 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിൻ റൂട്ടിന്‍റെ പണികൾ ത്വരിതഗതിയാലാണ് നടക്കുന്നത്. 2026 ആദ്യം പൂർത്തിയാക്കേണ്ട ലൈനിന്റെ 31 % പണികൾ ഇതുവരെ അവസാനഘട്ടത്തിലാണ്.
നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന്റെ (എന്‍എച്ച്എസ്ആര്‍സിഎല്‍) പ്ലാനിങ് അനുസരിച്ച് 26 പാലങ്ങളാണ് ഇതി നായി നിർമ്മിക്കേണ്ടിവരുന്നത്. ഇതിൽ 1.2 കിലോമീറ്റർ നീളമുള്ള പാലം ബറൂച്ച് ജില്ലയിലെ നർമ്മദാന ദിയിലാണ് നിർമ്മിക്കുക.
ബുള്ളറ്റ് ട്രെയിൻ നിർമ്മാണത്തിന് ഫണ്ടിംഗ് തടസ്സമാകുന്നില്ല. ആകെ ചെലവ് പ്രതീക്ഷിക്കുന്ന 1.08 ലക്ഷം കോടി രൂപയുടെ 81 % തുക 0.1 % പലിശയ്ക്ക് 50 വർഷ കാലയളവിലേക്ക് ജപ്പാനാണ് നൽകിയിരിക്കുന്നത്. 19 % മാത്രമാണ് കേന്ദ്രസർക്കാരിന്റെ മുടക്കുമുതൽ. ബുള്ളറ്റ് ട്രെയിൻ റൂട്ടിന്റെ പ്ലാനും ഡിസൈനും എല്ലാം ജപ്പാന്റേതാണ്. ടെക്‌നിക്കൽ സഹായവും ജപ്പാനാണ് നൽകുക.
നിർമ്മാണപ്രക്രിയ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി പല മേഖലകളിലായാണ് നടക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളും ടെക്നിക്കൽ സ്റ്റാഫും എഞ്ചിനീയർമാരും രാപ്പകൽ വർക്ക് ചെയ്യുന്നുണ്ട്. ബീഹാർ, ജാർഖണ്ഡ്, ഒറീസ്സ, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികൾ അധികവും.
ബുള്ളറ്റ് ട്രെയിൻ ഓടുന്ന 508 കിലോമീറ്ററിൽ 352 കിലോമീറ്റർ ഗുജറാത്തിലും 156 കിലോമീറ്റർ മഹാരാഷ്ട്ര യിലുമാണ്. ഒരു കിലോമീറ്റർ നിർമാണച്ചെലവ് 212.44 കോടിരൂപയാണ്. പണി പൂർത്തിയായിക്കഴിയുമ്പോൾ ഈ റൂട്ടിൽ രാവിലെ 6 മണിമുതൽ രാത്രി 12 മണിവരെ ഓരോ അരമണിക്കൂർ ഇടവിട്ട് അകെ 35 സർവീസ് ഉണ്ടാകും.
ഹൈ സ്പീഡ് ട്രെയിൻ രണ്ടു പ്രകാരമുള്ളവയാകും ഓടുക: ഒന്ന് – റാപ്പിഡ് ഹൈ സ്പീഡ് ട്രെയിൻ. ഇത് അഹമ്മദാബാദിനും മുംബൈക്കും (ബാന്ദ്ര കുർള കോംപ്ലെക്സ്) ഇടയിൽ കേവലം 2 സ്റ്റേഷനു കളിൽ മാത്രമേ നിർത്തുകയുള്ളു. വഡോദര, സൂറത്ത് എന്നിവയാണവ. സമയപരിധി 2 മണിക്കൂർ 7 മിനിറ്റായിരിക്കും.
രണ്ട് – എക്സ്പ്രസ് ഹൈ സ്പീഡ് ട്രെയിൻ. സബർമതിക്കും മുംബൈക്കുമിടയിൽ ഇതിനു 10 സ്റ്റോപ്പുകളുണ്ടാ കും. അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബാറൂച്, സൂറത്ത്, ബിലിമോറ, ബാപ്പി, ബോയിസർ, വിരാർ, താനെ എന്നിവയാണ് ആ സ്റ്റേഷനുകൾ. സമയപരിധി 2 മണിക്കൂർ 58 മിനിറ്റ്.
വിമാനത്തിൽ മുംബൈ അഹമ്മദാബാദ് ദൂരം 1 മണിക്കൂർ 15 മിനിറ്റാണ്. രണ്ടു മണിക്കൂർ ചെക്ക് ഇൻ സമയം കൂടി കൂട്ടുമ്പോൾ ബുള്ളറ്റ് യാത്രയാകും സമയം ലഭിക്കാൻ മികവുറ്റത്. ട്രെയിനിൽ 6.30 മണിക്കൂറും കാറിൽ 8 മണിക്കൂറും ബസ്സിൽ 10 മണിക്കൂറുമാണ് ഈ ദൂരം.
ഭാവിയിൽ 7 ബുള്ളറ്റ് ട്രെയിൻ പ്രൊജെക്ടുകൾക്കുള്ള സർവേകളും പ്രോജക്റ്റ് റിപ്പോർട്ടുകളും തയ്യറായിക്കൊണ്ടിരിക്കുകയാണ്. അവ താഴെപ്പറയും പ്രകാരമാണ്.
ഡൽഹി വാരണാസി, മുംബൈ – നാഗ്‌പൂർ,ഡൽഹി – അഹമ്മദാബാദ്,മുംബൈ – ഹൈദരാബാദ്,ചെന്നൈ – ബംഗളുരു- മൈസൂർ, ഡൽഹി – അമൃത്സർ,വാരാണസി – ഹൗറ എന്നിവയാണ് അവ.