കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജ് യൂണിയൻ ഓഫീസ് തീയിട്ട് കത്തിച്ച നിലയിൽ.
കോളജിൽ കെ.എസ്.യു അധികാരത്തിലിരിക്കുമ്പോൾ നവീകരിച്ച യൂണിയൻ ഓഫീസാണ് കത്തി നശിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ക്രിസ്മസ് അവധിക്ക് ശേഷം കോളജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീയിട്ട് നശിപ്പിച്ച വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർ പോലീസിൽ പരാതി നൽകി.
സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. തീപിടുത്തത്തിൽ യൂണിയൻ ഓഫീസ് പൂർണമായി കത്തി നശിച്ചിട്ടുണ്ട്.