പാലക്കാട്: ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി 5 ന് റിലീസ് ചെയ്യും.ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ധബാരി ക്യുരുവി ഒരുക്കിയത്.പൂർണമായും ഇരുള ഭാഷയിലാണ്.അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.യു എസിലെ ഓസ്റ്റിൻ, ഇൻഡ്യൻ പനോരമ,ഐ എഫ് എഫ് കെ എ ന്നിവയടക്കം 7 ഫെസ്റ്റിവലുകളിൽ ഇതിനകം ധബാരി ക്യൂരുവി പ്രദർശിപ്പിച്ചിരുന്നു.ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം.ചിത്രത്തിലെ 3 പാട്ടുകളിൽ 2 എണ്ണം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ മീനാക്ഷിയാണ്.
കഥ,സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം:അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്,
ഐവാസ് വിഷ്വൽ മാജിക് ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം:ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ,സ്മിത സൈലേഷ്, കെ.ബി.ഹരി,ലിജോ പാണാടൻ,
സംഗീതം:പി.കെ.സുനില്‍കുമാര്‍, ഗാനരചന:നൂറ വരിക്കോടന്‍,ആർ.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന,ചമയം: ജിത്തു പയ്യന്നൂര്‍ വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ:സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ:പി.അയ്യപ്പദാസ്, സംവിധാന സഹായി:ഗോക്രി,
കാസ്റ്റിങ്ങ് ഡയറക്ടര്‍:അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി.കൃഷ്ണനുണ്ണി,സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്:ഷഫീഖ് പി.എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ.മാർക്കറ്റിംങ്ങ് കൺസൾട്ട്:ഷാജി പട്ടിക്കര സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍,പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാന്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍.പി.ആർ.ഒ :പി.ആർ.സുമേരൻ.
അഭിനേതാക്കൾ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി,നഞ്ചിയമ്മ,മുരുകി,മല്ലിക,ഗോക്രി ഗോപാലകൃഷ്ണൻ,മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.