ദുബായ്: യുഎഇയിൽ തിയേറ്ററിൽ വെച്ച് സിനിമ കണ്ടുകൊണ്ടിരിക്കെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിച്ചാൽ ഇനി പിടിവീഴും.
രാജ്യത്തെ പകർപ്പവകാശ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്. നിയമലംഘകർക്ക് രണ്ട് മാസം തടവും ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് ചുമത്തപ്പെടുക.
തിയേറ്ററിൽ വെച്ച് സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പ്രേക്ഷകർക്ക് വ്യക്തമാക്കുന്നതിനായി സിനിമ തുടങ്ങുന്നതിന് മുമ്പ് സ്ക്രീനിൽ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും എന്നാൽ പലരും ഇത് ​ഗൗരവത്തിലെടുക്കാറില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടപടി ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
2021-ൽ യുഎഇ ഗവൺമെന്റ് പകർപ്പവകാശം സംബന്ധിച്ച് 38-ാം നമ്പർ ഫെഡറൽ നിയമം പുറപ്പെടുവിക്കുകയും ഇത് 2022 ജനുവരിയിൽ പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്.
അതിനാൽ പ്രേക്ഷകർ ജാ​ഗ്രത പാലിക്കണമെന്നും രാജ്യത്തെ നിയമങ്ങൾ കർശനമായി അനുസരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *