വെനീസ്: വെനീസിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം വരുന്നു. 25ൽ കൂടുതൽ അംഗങ്ങളുള്ള ടൂറിസ്റ്റ് ഗ്രൂപ്പുകൾ നഗരത്തിൽ നിരോധിച്ചു. ഉച്ചഭാഷണികൾക്കും വിലക്കേർപ്പെടുത്തി. ജൂൺ മുതലാണ് ഇവ പ്രാബല്യത്തിലാവുക.
യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വെനീസ്. 7.6 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള കനാൽ നഗരത്തിൽ 2019ൽ 1.3 കോടി ടൂറിസ്റ്റുകളെത്തി.
ടൂറിസ്റ്റുകളുടെ ബാഹുല്യം മൂലം പ്രദേശവാസികൾ നഗരം വിടുകയാണ്. ഉച്ചഭാഷിണികൾ ശല്യവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതായും വെനീസ് അധികൃതർ വിലയിരുത്തുന്നു.