ജമ്മു: ജമ്മു കശ്മീരിലെ തെഹ്രീകെ ഹുറിയത്തിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ സംഘടനയെ യുഎപിഎ പ്രകാരം നിരോധിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്.
ജമ്മു കശ്മീരിനെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന നടപടിയുടെ ഭാഗമായാണ് തീരുമാനം. നേരത്തെ മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ(മസ്രത്ത് ആലം ഗ്രൂപ്പ്) കേന്ദ്രം നിരോധിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ‘തഹ്രീകെ-ഇ-ഹുറിയത്ത്, ജമ്മു കശ്മീരിനെ യുഎപിഎ പ്രകാരം ‘നിയമവിരുദ്ധമായ സംഘടന’യായി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന ഏര്‍പ്പെട്ടിരിക്കുകയാണ്.
വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സംഘം ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങള്‍ നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഭീകരതയ്ക്കെതിരായ മന്ത്രി നരേന്ദ്ര മോദിയുടെ സീറോ ടോളറന്‍സ് നയം, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയേയും സംഘടനയേയും ഉടന്‍ തന്നെ പരാജയപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.