ന്യൂദല്‍ഹി-യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം വെടിവെച്ചു കൊല്ലുന്നതായി പ്രചരിക്കുന്ന വീഡിയോ ഇന്ത്യയില്‍നിന്നുള്ളതല്ലെന്ന് വിവിധ വസ്തുതാ പരിശോധനാ സൈറ്റുകള്‍ വെളിപ്പെടുത്തി. സായുധ സംഘം മണിപ്പൂരില്‍ ക്രസ്ത്യന്‍ കൂകി യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം വെടിവെച്ചുകൊല്ലുന്നുവെന്ന അവകാശവാദത്തോടെയാണ് അത്യന്തം അസ്വസ്ഥപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിക്കുന്നത്.
ചാരവൃത്തി സംശയിച്ച് മ്യാന്മറിലെ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സാണ് യുവതിയെ കൊലപ്പെടുത്തുന്നത്. 2022 ജൂണില്‍ മ്യാന്മറിലെ ടമു ടൗണിലാണ് ഈ സംഭവം നടന്നത്.
മണിപ്പൂരിലെ സംഭവമെന്ന അടിക്കുറിപ്പോടെ ഈ വീഡോയ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
2023 June 20Indiafake videomyanmarmanipurtitle_en: Video From Myanmar Falsely Shared As Kuki Woman Killed In Manipur