ഹരാരെ – ഒക്ടോബര്‍ അഞ്ചിന് ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ആദ്യ അട്ടിമറി ഒമാന്റെ വക. ടെസ്റ്റ് ടീമായ അയര്‍ലന്റിനെ അവര്‍ അഞ്ചു വിക്കറ്റിന് തോല്പിച്ചു. ടെസ്റ്റ് ടീമുകളായ ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്റ് ടീമുകളില്‍ രണ്ടെണ്ണത്തിനു മാത്രമേ ലോകകപ്പിന് യോഗ്യത നേടാനാവൂ.
അയര്‍ലന്റിന്റെ ഏഴിന് 281 പതിനൊന്ന് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഒമാന്‍ മറികടന്നു. കശ്യപ് പ്രജാപതി, ആഖിബ് ഇല്യാസ്, ക്യാപ്റ്റന്‍ സീഷന്‍ മഖ്സൂദ് എന്നിവരുടെ അര്‍ധ ശതകങ്ങളാണ് ടീമിനെ ലക്ഷ്യം കടത്തിയത്. ആദ്യമായാണ് ഒമാന്‍ ഒരു ടെസ്റ്റ് ടീമിനെ തോല്പിക്കുന്നത്.
ജോര്‍ജ് ഡോക്കറല്‍ 91 പന്തില്‍ നേടിയ 89 റണ്‍സാണ് നേരത്തെ അയര്‍ലന്റിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. നന്നായി തുടങ്ങിയ ശേഷം ഓപണര്‍മാരായ ആന്‍ഡി മക്ബ്രൈനും പോള്‍ സ്റ്റിര്‍ലിംഗും തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായപ്പോഴാണ് ഡോക്കറല്‍ കടിഞ്ഞാണേറ്റത്.
മറ്റൊരു മത്സരത്തില്‍ ശ്രീലങ്ക 175 റണ്‍സിന് യു.എ.ഇയെ തകര്‍ത്തു. പതും നിസങ്ക (57), ദിമുത് കരുണരത്നെ (52), കുശാല്‍ മെന്‍ഡിസ് (78), സദീര സമരവിക്രമ (73), ചരിത അസലെങ്ക (48 നോട്ടൗട്ട്) എന്നീ ആദ്യ അഞ്ച് ബാറ്റര്‍മാരും താളം കണ്ടതോടെ ശ്രീലങ്ക ആറിന് 355 എന്ന വമ്പന്‍ സ്കോറിലേക്ക് കുതിച്ചു. ആറ് വിക്കറ്റെടുത്ത വണീന്ദു ഹസരംഗയുടെ (8-0-24-6) നേതൃത്വത്തില്‍ പിന്നീട് അവര്‍ യു.എ.ഇയെ 39 ഓവറില്‍ 180 ന് ചുരുട്ടിക്കെട്ടി
2023 June 20Kalikkalamtitle_en: CWC qualifier Oman won by 5 wickets