ദുബായ്: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ പത്ത് ലക്ഷം ദിർഹം സമ്മാനം നേടി മലയാളി. മലയാളിയായ ഷംസീർ ആണ് ആ ഭാഗ്യവാൻ. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബിഗ് ടിക്കറ്റ് വാങ്ങിയത്.
നാലുപുരക്കൽ കീഴത്ത് ഷംസീറിന് 027945 എന്ന ടിക്കറ്റ് നമ്പരിലാണ് ഭാഗ്യം ലഭിച്ചത്. സോഷ്യൽ മീഡിയയിലെ ബിഗ് ടിക്കറ്റ് പരസ്യം കണ്ടാണ് സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റ് വാങ്ങാൻ തുടങ്ങിയതെന്ന് ഷംസീർ പറയുന്നു.
അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്. 2023-ൽ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാഗ്യം തേടി വന്നത്. സ്വന്തം ബിസിനസ്സ് തുടങ്ങുക എന്ന തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയിലാണ് ഷംസീർ. ബിഗ് ടിക്കറ്റിന് നന്ദി പറയുന്നതായി ഷംസീർ പറഞ്ഞു.