പാലക്കാട് -കടമായി വാങ്ങിയ ഭാഗ്യക്കുറിക്ക് ഒരു കോടി രൂപയുടെ സമ്മാനം. അയിലൂര്‍ തിരുവഴിയാട് ചിറപ്പുറം വീട്ടില്‍ എസ് മജീദിനാണ് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍  ഒന്നാം സമ്മാനം ലഭിച്ചത്. ബുധനാഴ്ച രാവിലെ കയറാടിയില്‍ ലോട്ടറിവില്‍പ്പന നടത്തുന്ന കരിങ്കുളത്തെ ആര്‍ ചെന്താമരയില്‍ നിന്ന് കടമായി വാങ്ങിയ ടിക്കറ്റിലാണ് സമ്മാനം അടിച്ചത്. ആദ്യ വില്‍പ്പന ആയതിനാല്‍ 10 രൂപ നല്‍കിയിരുന്നു.വില്‍പ്പന കഴിഞ്ഞ് മടങ്ങി വരുന്ന വഴി ബാക്കി തുക നല്‍കി. നാല് വര്‍ഷമായി മീന്‍ കച്ചവടം നടത്തുന്ന മജീദ് 20 വര്‍ഷമായി ലോട്ടറി എടുത്തിരുന്നു. ചെറിയ സമ്മാനങ്ങള്‍ ഇതിന് മുമ്പ് കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കോടിയുടെ സമ്മാനം ലഭിക്കുന്നത്. 
 
2023 December 30KeralaOne croreFirst prizeticketcredit purchaseഓണ്‍ലൈന്‍ ഡെസ്‌ക് title_en: Palghat man gets One crore prize for a lottery ticket purchased on credit

By admin

Leave a Reply

Your email address will not be published. Required fields are marked *