കോഴഞ്ചേരി: എക്സൈസുകാർക്ക് ഒറ്റിക്കൊടുത്തു എന്നതിലുള്ള വിരോധത്തിൽ വയോധികനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി.കോയിപ്രം നെല്ലിമല വടക്കേക്കാലായിൽ വീട്ടിൽ വിവേക് പ്രദീപിനെയാണ് (18) അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ തിരുവല്ല എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. വിവേകിന്റെ പിതാവും രണ്ടാം പ്രതിയുമായ പ്രദീപിനെ നേരത്തേ പിടികൂടിയിരുന്നു. ആക്രമണത്തിൽ നെല്ലിമല അടപ്പനാംകണ്ടത്തിൽ വീട്ടിൽ സാംകുട്ടി എബ്രഹാമിനാണ് (മാത്തുക്കുട്ടി -63) തലക്കും മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റത്. 21ന് ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അതിക്രമിച്ചുകയറി മേശപ്പുറത്തിരുന്ന കുപ്പിഗ്ലാസ് എടുത്ത് മുഖത്തും കഴുത്തിലും അടിക്കുകയായിരുന്നു.