എടത്വാ:പച്ച ചെക്കിടികാട് ലൂർദ് മാതാ എച്ച്.എസ് എസ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന “സ്നേഹാ രാമം ” പദ്ധതിയിൽ ഉൾപ്പെടുത്തി എടത്വാ ഗ്രാമപഞ്ചായത്തിന്റെ പിൻഭാഗത്ത് സുന്ദരമായ പൂന്തോട്ടം നിർമിച്ചു നൽകി മാതൃകയായി.
50 കുട്ടികൾ അധ്യാപകരുടെ നേതൃത്ത്വത്തിൽ 4 ദിവസം അധ്വാനിക്കുകയും സ്കൂൾ കണ്ടെത്തിയ തുക ഉപയോഗിച്ച് 50 ചെടി ചട്ടികൾ ധാരാളം ചെടികളും വാങ്ങി പൂന്തോട്ടം നിർമ്മിച്ചു. പുന്തോട്ടം ഗ്രാമപഞ്ചായത്തിനു കൈമാറൽ ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ തോമസ്കുട്ടി മാത്യം ചീരംവേലിൽ ഗ്രാമപഞ്ചായത്തംഗം ജയിൻ മാത്യം വിനു നൽകി ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ ഷി ജോസേവ്യർ , അധ്യാപകരായ ജിജാ കുര്യാക്കോസ്, റൂബിൻ തോമസ് കളപ്പുര, എൻ.എസ്.എസ് ലീഡർ അതുല്യാമേരി ജോസഫ് എന്നിവർ പ്രസംഗിച്ചു.