തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജൻ. ഗവർണർ കാര്യങ്ങൾ പരിശോധിച്ച് തിരുത്തണം. ആർഎസ്എസ് ക്രിമിനലുകളുടെ സ്വഭാവത്തിലേക്ക് തരം താഴരുത് എന്ന് അദ്ദേഹം വിമർശിച്ചു. അയോധ്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ട ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
ഗവർണർ ഉയർന്ന് ചിന്തിക്കുമെന്ന് വിശ്വസിക്കുന്നു. ആർഎസ്എസ് ക്രിമിനലുകളുടെ സ്വഭാവത്തിലേക്ക് തരം താഴരുത്. ഗവർണർ നിലപാട് തിരുത്തണം. പാളിച്ചകളും പിശകുകളും എടുത്ത് ചാട്ടങ്ങളും തിരുത്തി പോകണം. പ്രതിഷേധവും സത്യപ്രതിജ്ഞയും തമ്മിൽ ബന്ധമില്ല എന്നും അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിമാരുടെ കാര്യം മുന്നണിയിലെ ശരിയായ രാഷ്ട്രീയ തീരുമാനമാണ്. അത് ഘടക കക്ഷികൾ അംഗീകരിച്ച് നടപ്പിലാക്കാൻ മുന്നോട്ട് വന്നു. വകുപ്പുകൾ എൽഡിഎഫിൻ്റെ അധികാര പരിധിയിൽ വരുന്നതല്ല. വകുപ്പുകൾ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. സിനിമ വകുപ്പ് വേണമെന്ന അഭിപ്രായം എല്ലാവർക്കും പറയാം. തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
അയോധ്യയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ട. മതനിരപേക്ഷതയ്ക്ക് കളങ്കം വരുത്തുന്നു. ബിജെപിയുടെ അജണ്ടയ്ക്കൊപ്പം രാഷ്ട്രീയ പാർട്ടികൾ പോകുമെന്ന് കരുതുന്നില്ല.
ബിജെപി വിശ്വാസത്തെ ചൂഷണം ചെയ്യുന്നു. രാഷ്ട്രീയവും വിശ്വാസവും തമ്മിൽ കൂട്ടി കലർത്തരുത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ ദൗർബല്യമാണ് നിലപാട് സ്വീകരിക്കാൻ പറ്റാത്തതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *