ന്യൂഡല്‍ഹി: വിശ്വാസ താല്‍പര്യം സംരക്ഷിക്കാന്‍ സിപിഐഎം ഉണ്ടാകുമെന്നും എന്നാല്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ആവര്‍ത്തിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരില്‍ പ്രധാനമന്ത്രി ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവരുടെ താല്‍പര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നു. അത് ഭരണഘടന നിലപാടുകള്‍ക്ക് എതിരാണ്. മതപരമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ പദ്ധതിയാണ് മോദി സര്‍ക്കാരിന്റേതെന്നും യെച്ചൂരി പറഞ്ഞു.

മോദി സര്‍ക്കാര്‍ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ അതിന് എതിരായ നിലപാടാണ് സിപിഐഎം സ്വീകരിച്ചതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *