Thrissur : അഴീക്കോട് മുനക്കൽ ബീച്ചിലെ ചീനവലയിൽ 105 കിലോഗ്രാം തൂക്കമുള്ള കറുപ്പ് മത്സ്യം ലഭിച്ചു. മഠത്തിപറമ്പിൽ സുന്ദരന്റെ ചീനവലയിൽ ആണു അപൂർവമായി ലഭിക്കാറുള്ള മത്സ്യം ലഭിച്ചത്. ഇന്നലെ രാവിലെ ഒൻപതിനു ഭാരം താങ്ങാതെ വന്നതോടെ തൊഴിലാളികളായ രവി, മൊയ്തീൻ, കരീം തുടങ്ങിയവർ ചേർന്ന് ചീനവല ഉയർത്തുകയായിരുന്നു. അഴീക്കോട് ഹാർബറിൽ 40,000 രൂപയ്ക്കു മത്സ്യം വിറ്റു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഴീക്കോട് മുനക്കൽ ബീച്ചിലെ ചീനവലക്കാർക്കു മത്സ്യം ഏറെ ലഭിക്കുന്നുണ്ട്.