ഷാര്‍ജ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും നിരോധിച്ച് ഷാര്‍ജ ഭരണകൂടം. പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി.
എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ഷാര്‍ജ പോലീസ് വ്യക്തമാക്കി. വിലക്ക് ലംഘിച്ചാല്‍ നിയമനടപടി എടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇത്തവണ പുതുവത്സരരാവിൽ നിരവധി ആഘോഷ പരിപാടികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ നടന്നുവരികെയാണ് ഷാര്‍ജ ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നടപടി. നിരവധി വിദേശസഞ്ചാരികളും പുതുവത്സരം ആഘോഷിക്കാനായി ഷാര്‍ജയില്‍ എത്താറുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ഭരണകൂടം ജനുവരി ഒന്നിന് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. അതേസമയം, മറ്റ് എമിറേറ്റുകളില്‍ ഇതുവരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. ദുബായില്‍ ഉള്‍പ്പടെ വിപുലമായ പുതുവത്സര പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.